¡Sorpréndeme!

ബിൻ തലാലിൻറെ അറസ്റ്റ് സൌദിക്ക് തിരിച്ചടി | Oneindia Malayalam

2017-11-28 845 Dailymotion

Prince Al waleed Bin Taleel's Arrest:Mystery In Saudi arabia

ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് സൌദി അറേബ്യയില്‍ ഒറ്റരാത്രി ഞെട്ടിക്കുന്ന കൂട്ട അറസ്റ്റ് നടന്നത്. ഇതിൻറെ ഞെട്ടലിലാണ് ആഗോള വ്യവസായികളും പ്രമുഖരും. ലോക കോടീശ്വരന്മാരില്‍ പത്താമനായ അല്‍ വലീദ് ബിൻ തലാല്‍ രാജകുമാരൻറെ അറസ്റ്റാണ് ഇതില്‍ പ്രധാനം. ഈ അറസ്റ്റ് ആഗോള വ്യവസായ സമൂഹത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അവർ കാര്യങ്ങള്‍ തിരക്കി സൌദിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നത് ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മൂന്നാഴ്ചയിലധികമായി ബിൻ തലാലിനെ അറസ്റ്റ് ചെയ്തിട്ട്. മറ്റ് രാജകുമാരന്മാർക്കൊപ്പമാണ് ഇദ്ദേഹത്തെയും പിടികൂടിയത്. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ബിന്‍ തലാലിനെയും. വന്‍കിട വ്യവസായങ്ങളിലും കമ്പനികളിലുമെല്ലാം ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. അറസ്റ്റിന് ശേഷം അദ്ദേഹത്തെ പുറംലോകത്ത് കണ്ടിട്ടില്ല.സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ സ്ഥിരം സാന്നിധ്യമായിരുന്നു അറസ്റ്റ് ചെയ്യപ്പെടുംവരെ ബിന്‍ തലാല്‍ രാജകുമാരന്‍. സൗദി അറേബ്യയുടെ പുരോഗതിയുടെ മുഖമായിരുന്നു ബിന്‍ തലാലെന്ന് ടൈം വാര്‍ണറിന്റെയും സിറ്റി ഗ്രൂപ്പിന്റെയും മുന്‍ സിഇഒ റിച്ചാര്‍ഡ് പാര്‍സണ്‍സ് അഭിപ്രായപ്പെട്ടു. ഈ രണ്ട് കമ്പനിയിലും ബിന്‍ തലാലിന് പകുതിയിലധികം നിക്ഷേപമുണ്ട്.